സ്പാറ്റൊയുടെ അഞ്ചാം സംസ്ഥാന സമ്മേളന സുവനീർ പ്രകാശനവും വെബ്സൈറ്റ് ഉദ്‌ഘാടനവും ഡിസംബർ 31ന് നടക്കുന്നു

സംസ്ഥാന പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഫീസർമാരുടെ സർവ്വീസ് സംഘടനയായ സ്പാറ്റൊയുടെ അഞ്ചാം സംസ്ഥാന സമ്മേളന സുവനീർ പ്രകാശനവും വെബ്സൈറ്റ് ഉദ്‌ഘാടനവും 2020 ഡിസംബർ 31 വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് 2:30 ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറി സ. എ. വിജയരാഘവൻ നിർവ്വഹിക്കുന്നു. സഖാവിൽ നിന്നും കെ. ജി. ഓ. എ. സംസ്ഥാന ജനറൽ സെക്രട്ടറി സ. ഡോ. എസ്. ആർ. മോഹന ചന്ദ്രൻ സുവനീർ ഏറ്റുവാങ്ങും.

കർഷകർക്ക് ഐക്യദാർഢ്യവുമായി സ്പാറ്റൊയുടെ ഓൺലൈൻ പ്രഭാഷണ പരിപാടി

ജന്മികളുടെ ജനിതകം പേറുന്ന കേന്ദ്ര ഭരണാധികാരികൾ വൻകിട കോർപറേറ്റുകളുമായി കൈകോർത്തു കൊണ്ട് പാസാക്കിയ കാർഷിക നിയമങ്ങൾ റദ്ദു ചെയ്യണമെന്നും നാടിനായ് പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും സ്പാറ്റൊ സംസ്ഥാന കമ്മിറ്റി 2020 ഡിസംബർ 6, വൈകിട്ട് 7 മണിക്ക് സംഘടിപ്പിക്കുന്നു. ‘ഇന്ത്യൻ കാർഷിക പ്രതിസന്ധിയും പ്രതിരോധവും’ എന്ന ഓൺലൈൻ പ്രഭാഷണ പരിപാടിയിൽ അഖിലേന്ത്യാ കിസാൻ സഭാ ജോയിന്റ് സെക്രട്ടറി സ. വിജൂ കൃഷ്ണൻ സംസാരിക്കുന്നു. ഫേസ് ബുക്ക് ലൈവ് https://www.facebook.com/SpatoKerala എന്ന ലിങ്കിൽ വീക്ഷിക്കാം. പ്രഭാഷണ പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം.

ജനുവരി 8 ലെ ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം

തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന നീക്കത്തിലും, തൊഴില്‍ ചട്ട പരിഷ്‌കരണത്തിലും പ്രതിഷേധിച്ച് വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്കിന് സ്റ്റേറ്റ് പബ്ലിക് സെക്ടര്‍ ആന്‍ഡ് ഓട്ടോണമസ് ബോര്‍ഡീസ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ (സ്പാറ്റോ) ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. സമ്പദ്ഘടനയുടെ നെടുംതൂണുകളായ മഹാരത്‌ന പൊതുമേഖലാ സ്ഥാപനങ്ങളടക്കം ചുളുവിലയ്ക്ക് കുത്തകകള്‍ക്ക് തീറെഴുതികൊടുക്കുവാനുള്ള ഗൂഢ പദ്ധതികളാണ് അണിയറയില്‍ നടക്കുന്നത്. റെയില്‍വേ, പ്രതിരോധ മേഖല, ഉല്‍പ്പന്ന വ്യവസായങ്ങള്‍, എയര്‍ ഇന്ത്യ, തുറമുഖം, കല്‍ക്കരി തുടങ്ങി രാജ്യത്തിന്റെ സുപ്രധാന മേഖലകള്‍ എല്ലാം സ്വകാര്യവല്‍ക്കരിക്കുവാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.

പൊതുമേഖല സംരക്ഷിക്കുന്നതിനുവേണ്ടി രാജ്യവ്യാപകമായി ഉയര്‍ന്നുവരുന്ന ജനകീയ രോക്ഷത്തിന്റെ വിളംബരമായി മാറുന്ന ദേശീയ പണിമുടക്കിന് സ്പാറ്റോ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി സ്പാറ്റോ സംസ്ഥാന പ്രസിഡന്റ് വി.സി. ബിന്ദുവും ജനറൽ സെക്രട്ടറി ആനക്കൈ ബാലകൃഷ്ണനും അറിയിച്ചു.