സംസ്ഥാനത്തെ പൊതു മേഖലാ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഫീസർമാരുടെ സംഘടനയായ സ്പാറ്റൊ സ്ഥാപനങ്ങളുടേയും അവയിലെ ഓഫീസർമാരുടേയും താത്പര്യങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി നിലകൊള്ളുന്നു.

സംഘടനയുടെ പ്രധാന ഉദ്ദേശ ലക്ഷ്യങ്ങൾ

സംസ്ഥാനത്തെ പൊതു മേഖലാ സ്വയം ഭരണ സ്ഥാപനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുക.

സ്ഥാപനങ്ങളുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനും പുരോഗതിക്കും ഉതകുന്ന നയ രൂപീകരണത്തിന് ആവശ്യമായ മാർഗ്ഗ നിർദ്ദേശം നല്കുക.

സ്ഥാപനങ്ങളിലെ ഓഫീസർമാർക്ക് മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾ നേടിയെടുക്കുന്നതിനു വേണ്ടിയുള്ള അവരുടെ പോരാട്ടങ്ങൾക്കു നേതൃത്വം കൊടുക്കുന്ന സമരസംഘടനയായി പ്രവർത്തിക്കുക.