ഈയാവശ്യം എല്‍ ഡി എഫ് പ്രകടനപത്രിക (പേജ് 149)അംഗീകരിച്ചിട്ടുണ്ട്. ഇത് പ്രാവര്‍ത്തികമാക്കലാണ് ഇനി വേണ്ടത്. സര്‍ക്കാര്‍ വിഹിതം, സ്ഥാപനത്തിന്‍റെ വിഹിതം, ജീവനക്കാരുടെ വിഹിതം എന്നിവ ചേര്‍ന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയാണ് ആലോചിക്കേണ്ടത്. മിനിമം പെന്‍ഷന്‍ നിര്‍വചിക്കണം. നിലവിലെ സകീമുകള്‍ക്കു പുറമേയുള്ള ഒരു അധിക സാമൂഹ്യസുരക്ഷാ നടപടി എന്ന നിലയിലാവണം ഈ പദ്ധതിയെ അവതരിപ്പിക്കേണ്ടത്. ഈ പദ്ധതി വിശദമായിപഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി ഒരു വിദഗ്ദ്ധസമിതിയെ നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കണം.