സംസ്ഥാനത്തെ പൊതുമേഖലാ-സ്വയംഭരണസ്ഥാപനങ്ങളിലെ ഓഫീസര്‍മാരുടെ സംഘടനയായ സ്റ്റേറ്റ് പബ്ലിക് സെക്ടര്‍ ആന്‍ഡ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്സ് ഫെഡറേഷ(സ്പാറ്റോ)ന്റെ അഞ്ചാമത് സംസ്ഥാന സമ്മേളനം ഡിസംബര്‍ 15, 16 തീയതികളിലായി തിരുവനന്തപുരത്ത് നടക്കുമെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ.ഗോപകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയം മൂലം പൊതുമേഖലാ-സ്വയംഭരണസ്ഥാപനങ്ങളുടെ നിലനില്‍പ്പ് ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് സംസ്ഥാനസമ്മേളനം നടക്കുന്നത് . സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം 15ന് നും, പൊതുസമ്മേളനം 16നും നടക്കും സമ്മേളനത്തോട് അനുബന്ധിച്ച് കാലികമായ വിഷയങ്ങളിൽ സെമിനാറുകളും നടക്കും.
ഡിസംബര്‍ 15ന് രാവിലെ 10 മണിയ്ക്ക് ഹസ്സന് മരയ്ക്കാര്‍ ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സി പി ഐ (എം) കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. സ്പാറ്റോ വര്‍ക്കിംഗ് പ്രസിഡന്റ് ആനക്കൈ ബാലകൃഷ്ണന് അധ്യക്ഷത വഹിക്കും. എഫ് എസ് ഇ ടി ഒ ജനറല്‍ സെക്രട്ടറി ടി സി മാത്തുക്കുട്ടി, സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ എന്‍ അശോക് കുമാര്‍ എന്നിവർ ആശംസകളർപ്പിക്കും. സ്പാറ്റൊ ജനറൽ സെക്രട്ടറി ഡോ.കെ.ഗോപകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അജിത് കുമാർ സംഘടനയുടെ വരവ് – ചെലവ് കണക്കും അവതരിപ്പിക്കും. സ്പാറ്റൊ വൈസ് പ്രസിഡണ്ട് ബിന്ദു.വി സി സ്വാഗതവും ജോയിന്റ് സെക്രട്ടറി ബിജു എസ്.ബി നന്ദിയും പ്രകാശിപ്പിക്കും. സംഘടനയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രതിനിധി സമ്മേളനം തിരഞ്ഞെടുക്കും. വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 400 പേർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും.
സമ്മേളനത്തിന്റെ രണ്ടാം ദിവസമായ 16 ന് തിങ്കളാഴ്ച എ.കെ.ജി.ഹാളിൽ രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയുംസെക്രട്ടറി ആനാവൂർ നാഗപ്പൻ ആശംസകൾ നേരും. തുടർന്ന് ഇന്ത്യൻ സാമ്പത്തിക മാന്ദ്യവും മുതലാളിത്ത പ്രതിസന്ധിയും എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാറിൽ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞയും ജെ.എൻ.യു സെന്റർ ഫോർ ഇക്കണോമിക്സ് സ്റ്റഡീസ് ആന്റ് പ്ലാനിംങ്ങ് ചെയർപേഴ്സണുമായ പ്രൊഫ.ജയതി ഘോഷ് മുഖ്യ പ്രഭാഷണവും പ്രമുഖ സാമ്പത്തിക വിദഗ്ധനും ഭാരതി ദാസൻ സർവ്വകലാശാല അധ്യാപകനുമായ പ്രൊഫ. വെങ്കടേഷ് ആത്രേയ അനുബന്ധ പ്രഭാഷണവും നടത്തും. കെ.ജി.ഒ.എ.സംസ്ഥന ജനറൽ സെക്രട്ടറി രഘുലാൽ അധ്യക്ഷത വഹിക്കുന്ന സെമിനാറിൽ ഡോ.കെ.ഗോപകമാർ വിഷയാവതരണവും സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.കെ.എൻ ഹരിലാൽ ആശയ സംഗ്രഹം നിർവ്വഹിക്കും.
മതനിരപേക്ഷതയും ഇന്ത്യൻ ജനാധിപത്യവും എന്ന വിഷയത്തിൽ ഉച്ചയ്ക്ക് 2.15 ന് നടക്കുന്ന സെമിനാറിൽ ഉന്നത വിദ്യാഭാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ.രാജൻ ഗുരുക്കൾ മുഖ്യ പ്രഭാഷണവും ചരിത്ര പണ്ഡിതനായ ഡോ.കെ.എൻ.ഗണേഷ് അനുബന്ധ പ്രഭാഷണവും നടത്തും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ പ്രഭാഷണങ്ങളുടെ ആശയ സംഗ്രഹം നിർവ്വഹിക്കും. കെ.എസ്.ഇ.ബി.ഒ.എ.സംസ്ഥാന പ്രസിഡണ്ട് ജെ.സത്യരാജ് അധ്യക്ഷത വഹിക്കും.